sndp

വൈക്കം: എസ്.എൻ.ഡി.പി യോഗം കണ്ണുകെട്ടുശ്ശേരി മോഴിക്കോട് ശ്രീകുമാരമംഗലപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണ കലശവും പൂയം മഹോത്സവവും, സർപ്പബലിയും തുടങ്ങി. അനുഷ്ഠാന ക്രിയകളുടെ ദീപപ്രകാശനം ക്ഷേത്രം പ്രസിഡന്റ് പി.വി.റോയ് നിർവഹിച്ചു. ക്ഷേത്രം തന്ത്റി ഹംസാനന്ദൻ, മേൽശാന്തി മഹേഷ്, ഗിരീഷ് ശാന്തി, മനു ശാന്തി, അനന്തു ശാന്തി, ഷാജി ശാന്തി എന്നിവരുടെ കാർമ്മികത്വത്തിലാണ് പരിഹാരക്രിയകൾ നടക്കുന്നത്. വൈസ് പ്രസിഡന്റ് കുഞ്ഞുമോൻ തോപ്പിൽ, സെക്രട്ടറി കെ. എസ്. സലിൻ കുമാർ, വി. ടി. ഗോപാലകൃഷ്ണൻ, ജ്യോതിഷ്, അനുമോദ്, പ്രവീൺ, റജി, ജയരാജ്, ഷിബു, ബൈജു എന്നിവർ നേതൃത്വം നൽകി.