waterauthority

വൈക്കം : പൊതുടാപ്പുകളിൽ നിന്നു ജലമോഷണം നടക്കുന്നതായി വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്ന്

പരിശോധന കർശനമാക്കി. വാട്ടർഅതോറിറ്റി വൈക്കം സബ് ഡിവിഷൻ ഓഫീസിനു കീഴിലുള്ള വൈക്കം മുനിസിപ്പാലിറ്റി, ടി.വി.പുരം, ചെമ്പ്, മറവൻതുരുത്ത്, തലയോലപ്പറമ്പ്, ഉദയനാപുരം, തലയാഴം, വെച്ചൂർ പഞ്ചായത്തുകളിൽ ആന്റി തെഫ്റ്റ് സ്ക്വാഡ് പകൽ രാത്രി - കാല പരിശോധന നടത്തും. ക്രമക്കേട് കണ്ടെത്തുന്ന പൊതു ടാപ്പുകൾ സ്ഥിരമായി റദ്ദ് ചെയ്ത് കുറ്റക്കാരിൽ നിന്ന് പിഴ ഈടാക്കുകയോ നിയമനടപടി സ്വീകരിക്കുകയോ ചെയ്യും. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ ഹോസ് ഉപയോഗിച്ച് ജലമോഷണം നടത്തിയ നിരവധി പൊതുടാപ്പുകൾ റദ്ദ് ചെയ്തു.