കുമരകം : ശ്രീകുമാരമംഗലം ക്ഷേത്ര ഉത്സവം 13 മുതൽ 18 വരെ നടക്കും. 13 ന് രാത്രി 7.15നും 7.45നും മദ്ധ്യേ ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രന്റെയും, മേൽശാന്തി പി.എം.മോനേഷിന്റെയും മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്. 7.50 ന് കലാപരിപാടികളുടെ ഉദ്ഘാടനം, 8 ന് ഗുരുചരിതം, 8.30 ന് ആനന്ദനടനം. 14 ന് രാവിലെ 9 ന് 10 ന് വിദ്യാഭ്യാസ അവാർഡുദാന സമ്മേളനം സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ . വാസവൻ ഉദ്ഘാടനം ചെയ്യും.
എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു വിദ്യാഭ്യാസ അവാർഡുദാനം നിർവഹിക്കും. ദേവസ്വം പ്രസിഡന്റ് അഡ്വ.വി.പി.അശോകൻ ഏറ്റുവാങ്ങും. കണ്ടൽചെടി നട്ടുവളർത്തലിന്റെ ഉദ്ഘാടനം ഡോ.കെ.ജി.പത്മകുമാർ നിർവഹിക്കും. ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡന്റ് വി.പി അശോകൻ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 5 ന് കാഴ്ചശ്രീബലി, 7.15 ന് സമൂഹപ്രാർഥനയ്ക്കു ശേഷം തങ്കരഥത്തിൽ എഴുന്നള്ളിപ്പ്. 8 ന് ഭരതനാട്യം , 8.30 ന് തിരുവാതിര, 8.45 ന് നൃത്തനൃത്യങ്ങൾ. 15 ന് രാവിലെ 9 ന് ശ്രീബലി, 10.30 ന് കളഭാഭിഷേകം, വൈകിട്ട് 4 ന് കാഴ്ചശ്രീബലി, 7.30 ന് തങ്കരഥത്തിൽ എഴുന്നള്ളിപ്പ്, 8 ന് ഓട്ടൻ തുള്ളൽ, 9 ന് തിരുവനന്തപുരം സപ്തസ്വര ഓർക്കസ്ട്രയുടെ ഗാനമേള.
16 ന് രാവിലെ 9 ന് ശ്രീബലി, 10.30 ന് ഉത്സവബലി, 12.30 ന് ഉത്സവബലി ദർശനം, 1 ന് പ്രസാദമൂട്ട്, വൈകിട്ട് 4 ന് തെക്കുംഭാഗം ശാഖാ ഗുരുമന്ദിരത്തിൽ നിന്ന് ഘോഷയാത്ര, തുടർന്ന് കാഴ്ചശ്രീബലി, 7.30 ന് തങ്കരഥത്തിൽ എഴുന്നള്ളിപ്പ്, 8 ന് ഗുരുദേവകൃതികളുടെ സംഗീതാവിഷ്‌കരണം, 8.45 ന് തിരുവാതിര, 9 ന് കെ.പി.എ.സിയുടെ നാടകം.