പാമ്പാടി : എസ്.എൻ.ഡി.പി യോഗം മുളേയ്ക്കുന്ന് ശാഖയിൽ പണികഴിപ്പിച്ച ശ്രീനാരായണഗുരുദേവ ക്ഷേത്ര സമർപ്പണ ചടങ്ങുകൾ ഇന്ന് ആരംഭിക്കും. വൈകിട്ട് 6.30 നു ഗുരുപൂജ, 8.30 നു കലാസന്ധ്യ. നാളെ രാവിലെ എട്ടിന് നാഗമ്പടം മഹാദേവ ക്ഷേത്രത്തിൽ നിന്നു ഗുരുദേവ വിഗ്രഹം ഏറ്റുവാങ്ങൽ. തുടർന്ന് വാഹന ഘോഷയാത്രയായി പുറപ്പെട്ടു വിവിധ ശാഖകളിൽ സ്വീകരണം ഏറ്റുവാങ്ങി രാത്രി 7.30 നു മുളേയ്ക്കുന്ന് ക്ഷേത്രങ്കണത്തിൽ എത്തിച്ചേരും. 7.45 നു അന്നദാനം , താഴികക്കുടം പ്രതിഷ്ഠ, കലാമണ്ഡപത്തിൽ 6.30 ന് ഭജന , 8.30 ന് തിരുവാതിരകളി, 9 ന് ദൈവദശകം നൃത്താവിഷ്‌കാരവും നൃത്തനൃത്യങ്ങളും. പ്രതിഷ്ഠാദിനമായ 10 നു രാവിലെ 5.30 നു മഹാഗണപതി ഹോമം , കലശപൂജ, പുണ്യാഹം. 8.15 ന് കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറി സ്വാമിധർമ്മ ചൈതന്യയുടെ മുഖ്യകാർമികത്വത്തിലും, ക്ഷേത്രാചാര്യൻ സജി തന്ത്രിയുടെ സഹകാർമികത്വത്തിലും പ്രതിഷ്ഠാ ചടങ്ങുകൾ നടക്കും. 9 ന് വലിയകാണിക്ക തിരുമുൻപിൽ പറ , കലാമണ്ഡപത്തിൽ സ്വാമി ധർമ്മ ചൈതന്യയുടെ പ്രഭാഷണം, 1 ന് മഹാപ്രസാദമൂട്ട്. 2.30 നു ഗുരുദേവ കൃതികളുടെ ആലാപനം, വൈകിട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപം തെളിയിക്കും. കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിക്കും. പ്രാർത്ഥനാമണ്ഡപം സമർപ്പണം യൂണിയൻ സെക്രട്ടറി ആർ.രാജീവും, പ്രാർത്ഥനാഹാൾ സമർപ്പണം വൈസ് പ്രസിഡന്റ് വി.എം ശശിയും നിർവഹിക്കും. തിടപ്പള്ളി സമർപ്പണം യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ കെ.എൻ വിജയകുമാറും, ശാന്തി മഠം സമർപ്പണം ശാഖ പ്രസിഡന്റ് ഗിരിജ ദേവി മോഹനനും നിർവഹിക്കും. ക്ഷേത്ര നിർമാണ ശില്പി മണിക്കുട്ടൻ, അനിൽകുമാർ എന്നിവരെ ചടങ്ങിൽ ആദരിക്കും. സി.എൻ.ഷിബു, കെ.കെ സോമൻ, ഇന്ദിരാ രാജപ്പൻ, ലിനീഷ് ആക്കുളം, കെ.ജി ബാബു, അഡ്വ.പ്രകാശ് പാമ്പാടി , എ.എൻ.സോമൻ നായർ , പി.എൻ ദേവരാജൻ , വി.ഡി.ദാസ് മണി, വി.ജി രാജു, പി.എസ് രവീന്ദ്രൻ, കെ.സുധാകരൻ , പി.എസ് പ്രസാദ്, പി.സുകുമാരൻ ,റെജി തേരിശേരി എന്നിവർ പ്രസംഗിക്കും. 6.30 നു ദീപാരാധന , കലാമണ്ഡപത്തിൽ 8.30 നു കലാസന്ധ്യ. വെടിക്കെട്ട്.