karikottu-sree-mahadeva-s

തലയോലപ്പറമ്പ് : കാരിക്കോട് ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഭസ്മക്കുള നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അഡ്വ. മോൻസ് ജോസഫ് എം.എൽ.എ നിർവഹിച്ചു. തന്ത്രി മനയത്താറ്റ് ഇല്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരി ഭദ്രദീപപ്രകാശനവും, എഴുമാവിൽ ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. ഉപദേശക സമിതി പ്രസിഡന്റ് എം.വി ഭാസി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മ ചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് സുജാത സുമോൻ, ടി.കെ വാസുദേവൻ നായർ, പി.ജി.എം നായർ, പഞ്ചായത്ത് അംഗങ്ങളായ ജിജി സുരേഷ്, സിനി ജെയിൻ തുടങ്ങിയവർ പങ്കെടുത്തു.