കോട്ടയം: ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡ് സമർപ്പിച്ച സാവകാശ ഹർജിക്ക് പ്രസക്തിയില്ലെന്നും പുനഃപരിശോധന ഹർജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായി തുടരും. പ്രസിഡന്റും ദേവസ്വം കമ്മിഷണറും തമ്മിലൊരു ആശയക്കുഴപ്പവുമില്ല. രണ്ട് പേർക്കും ഒരേ നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി.