വൈക്കം: കെയർഹോം പദ്ധതി പ്രകാരം ജില്ലയിൽ സഹകരണ ബാങ്കുകൾ മുഖേന പ്രളയബാധിതർക്ക് നിർമ്മിച്ചു നൽകുന്ന വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. കോട്ടയം ജില്ലയിൽ സഹകരണ ബാങ്കുകളുടെ സഹകരണത്തോടെ 80 വീടുകളാണ് നിർദ്ധനർക്ക് നിർമ്മിച്ചു നൽകുന്നത്. പ്രളയത്തിൽ ഏറ്റവും കൂടുതൽ നാശമുണ്ടായ വൈക്കത്താണ് ഇതിൽ 63 വീടുകളും നിർമ്മിച്ചു നൽകുന്നത്. തലയാഴം തോട്ടകം സഹകരണ ബാങ്ക്, കൊതവറസർവ്വീസ് സഹകരണ ബാങ്ക്, ബ്രഹ്മമംഗലം ഗ്രാമ സ്വരാജ് സർവ്വീസ് സഹകരണ ബാങ്ക്തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങൾ നിർമ്മിച്ചു നൽകുന്ന വീടുകളുടെയും നിർമ്മാണം ദ്രുതഗതിയിൽ രോഗമിക്കുകയാണ്.തലയാഴം 470-ാം നമ്പർ തോട്ടകം സർവ്വീസ് സഹകരണ ബാങ്കിന്റെ മേൽനോട്ടത്തിൽ 50 ദിവസം കൊണ്ട് പൂർത്തിയാക്കിയ തലയാഴം ചേന്തുരുത്ത് കിഴക്കേത്തറ ഗീതയുടെ വീട് ജോയിന്റ് രജിസ്ട്രാർ എം.ബിനോയികുമാർ സന്ദർശിച്ചു.ഡി.ആർ.പ്രസന്നവർമ്മ,എ .പി .എസ്.ജയശ്രീ, ബാങ്ക് പ്രസിഡന്റ് എം.ഡി. ബാബുരാജ്, സെക്രട്ടറി കെ.കെ.ഷിജു, എസ്.ദേവരാജൻ തുടങ്ങിയവർ സംബന്ധിച്ചു. 500 സ്ക്വയർ ഫിറ്റ് വീട് അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് 50 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്.വീടിന്റെ താക്കോൽദാനം 26 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.