കോട്ടയം :കൊല്ലാട് പാറയ്‌ക്കൽ കടവിൽ തരിശ് പാടത്തിന് തീ പിടിച്ചു. പാറയ്ക്കൽ കടവിൽ എരമല്ലൂർ ഭാഗത്തെ പാടശേഖരത്തിനാണ് ഇന്നലെ ഉച്ചയ്‌ക്ക് രണ്ടു മണിയോടെ തീ പിടിച്ചത്.സമീപത്തെ പുരയിടത്തിൽ തീയിട്ടത് പാടശേഖരത്തിലേയ്‌ക്ക് പർന്നതാവാമെന്നാണ് കരുതുന്നത്. രണ്ടു മണിക്കൂർ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പുല്ലും ചെളിയും നിറഞ്ഞതിനാൽ പാടശേഖരത്തിൽ ഇറങ്ങി തീ കെടുത്തുന്നത് ഏറെ ശ്രമകരമായിരുന്നു. അതിനാലാണ് വൈകിയത്. അഗ്നിരക്ഷാ സേനാ പാടത്തിന്റെ സമീപത്ത് കുഴിയുണ്ടാക്കിയതിനാൽ തീ കരയിലേയ്ക്ക് പടരുന്നത് തടയാനായി.