തലയോലപ്പറമ്പ്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ തലയോലപ്പറമ്പ് യൂണിറ്റ് വാർഷിക പൊതുയോഗം നടത്തി. തലയോലപ്പറമ്പ് ഗവ. യുപി സ്‌കൂളിൽ നടന്ന യോഗം ജില്ലാ സെക്രട്ടറി പ്രൊഫ.കെ. സദാശിവൻ നായർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.വി. ലൂക്കോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ. ഗോപി സംഘടന റിപ്പോർട്ടും യൂണിറ്റ് സെക്രട്ടറി സി.കെ രാജപ്പൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സി.പി പുരുഷോത്തമൻ, എൻ.കെ വത്സ,കെ.സി അലക്‌സാണ്ടർ,പി.ഐ ജോയി, എസ്.വാസു, വി.മദനകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി വി.വി.ലൂക്കോസ് (പ്രസിഡന്റ്), സി.കെ.രാജൻ (സെക്രട്ടറി, പി.ഐ.ജോയി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.