പാലാ: ഇന്ത്യൻ ഭരണഘടനയെ ബഹുമാനിക്കുന്നതുകൊണ്ടാണ് സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്യാത്തതെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പാർളമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ചിലർ ഇപ്പോൾ ഹിന്ദുക്കളുടെ കാര്യം പറയുന്നതെന്നും വെള്ളാപ്പള്ളി തുടർന്നു.
എസ്.എൻ.ഡി.പി. യോഗം മീനച്ചിൽ 781ാം ശാഖയിലെ ഗുരുദേവക്ഷേത്രസമർപ്പണവും ഓഫീസ് സമുച്ചയ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.എസ്.എൻ ട്രസ്റ്റ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപം തെളിച്ചു. മീനച്ചിൽ യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു.
ശാഖാ ഓഫീസിന്റെ ഉദ്ഘാടനം മീനച്ചിൽ യൂണിയൻ കൺവീനർ അഡ്വ. കെ.എം. സന്തോഷ് കുമാർ നിർവഹിച്ചു. വനിതാ സംഘം ഓഫീസ് ഉദ്ഘാടനം പ്രീതി നടേശൻ നിർവഹിച്ചു. യൂത്ത് മൂവ്‌മെന്റ് ഓഫീസ് എം.പി. സെൻ ഉദ്ഘാടനം ചെയ്തു. എം.എൻ. ഷാജി മുകളേൽ, വിളക്കുമാടം സുനിൽ തന്ത്രി, സതീഷ് മണി, എം.ആർ. സജി, ഷാജി കടപ്പൂര്, എം.ആർ. ഉല്ലാസ്, ഷിബു കല്ലറയ്ക്കൽ, അനീഷ് ഇരട്ടയാനി, മിനർവ മോഹൻ,സാജോ പൂവത്താനി ,കെ .എസ് . പ്രഭാകരൻ, ഇ.കെ. രാജൻ ഈട്ടിക്കൽ, എ.ജെ. സഹദേവൻ, തങ്കച്ചൻ, വി.എൻ. വിജയൻ ,ലീലാ ഗോവിന്ദൻ ,രാജേഷ് ഇ.ടി, മനോജ് പുലിയള്ളിൽ, റെനി ബിജോയി തുടങ്ങിയവർ ആശംസകൾ നേർന്നു. കുഞ്ഞുമോൾ വിനോദ് മൂന്നിലവ് പ്രഭാഷണം നടത്തി.ശാഖാ പ്രസിഡന്റ് വി.കെ. ഹരിദാസ് സ്വാഗതവും വൈസ് പ്രസിഡന്റ് സിബി ഇ.സി. നന്ദിയും പറഞ്ഞു. തുടർന്ന് ഗുരു ഗീതാമൃതവും, പ്രസാദമൂട്ടും നടന്നു.