theeta-rapai

തലയോലപ്പറമ്പ്: പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം പുതിയതായി ആരംഭിച്ച ബിരിയാണി ഹട്ടിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ തീറ്ററപ്പായി മത്സരം തലയോലപ്പറമ്പ് നിവാസികൾക്ക് ആവേശവും ഒപ്പം കൗതുകവുമായി.ഇന്നലെ വൈകിട്ട് ബസ്റ്റാന്റിന് മുൻവശത്ത് നടന്ന തീറ്റ മത്സരത്തിൽ സ്ത്രീകൾ ഉൾപ്പെടെ പത്തോളം മത്സരാർഥികളാണ് പങ്കെടുത്തത്. അഞ്ച് മിനിറ്റ് കൊണ്ട് കൂടുതൽ ഇഡലി തിന്നുന്ന മത്സരത്തിൽ തലയോലപ്പറമ്പ് സ്വദേശിയായ യുവാവ് ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഒന്നാം സമ്മാനമായി ഒരു പവൻ സ്വർണനാണയമാണ് നൽകുന്നതെന്നറിഞ്ഞ് നിരവധി പേർ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പ്രദേശത്ത് ആദ്യമായി സംഘടിപ്പിക്കുന്ന തീറ്റ മത്സരം ആസ്വദിക്കുന്നതിന് നൂറുകണക്കിനാളുകളാണ് എത്തിച്ചേർന്നത്. തലയോലപ്പറമ്പ് നിവാസികൾക്ക് നവ്യാനുഭവമായിരുന്നു തീറ്റ റപ്പായി മത്സരം. മത്സരത്തിന് ശേഷം വിജയിക്ക് സ്വർണ്ണ നാണയം നൽകി. പങ്കെടുത്ത മറ്റ് മത്സരാർത്ഥികൾക്ക് കുടുംബസമേതം സൗജന്യമായി ഭക്ഷണം കഴിക്കുവാനുള്ള കൂപ്പണുകളും സംഘാടകർ വിതരണം ചെയ്തു.