പാലാ: പാലാ എക്‌സൈസ് സംഘം നടത്തിയ റെയ്ഡിൽ കഞ്ചാവുമായി 2 പേർ പിടിയിലായി.പാലാ കട്ടക്കയം ഭാഗത്ത് വച്ച് മീനച്ചിൽ കരയിൽ ബിജു വർക്കിയും (38) മരങ്ങാട് ഭാഗത്തു വച്ച് തൃശൂർ വിൽവട്ടം സ്വദേശി ആന്റോ എന്നു വിളിക്കുന്ന വർഗ്ഗീസുമാണ് (32) പിടിയിലായത്. ഇരുവരിൽനിന്നും 270 ഗ്രാം കഞ്ചാവ് പിടികൂടി.ദിവസങ്ങളായി എക്‌സൈസ് ഷാഡോ ടീം ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. പ്രതികള റിമാന്റ് ചെയ്തു. 04822 216729,9400069517, 9447927927 എന്നീ നമ്പറുകളിൽ പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാമെന്ന് റേഞ്ച് ഇൻസ്പെക്ടർ കെ.ബി ബിനു അറിയിച്ചു.