വൈക്കം: ട്രാഫിക് വാരാചരണത്തിന്റെ ഭാഗമായി നഗരത്തിൽ സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റും, വൈക്കം ജനമൈത്രി പൊലീസും സംയുക്തമായി ശുഭയാത്ര സന്ദേശ പരിപാടി സംഘടിപ്പിച്ചു.
ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്ന സന്ദേശം പ്രചരിപ്പിക്കുകയും, ഇരുചക്ര വാഹന യാത്രികർ ഹെൽമറ്റ് ധരിക്കേണ്ട ആവശ്യകതയെപറ്റി ബോൽവൽക്കരിക്കുകയും ചെയ്തു. എ. എസ്. ഐ. ഷാജഹാൻ, ജനമൈത്രി സി. ആർ. ഒ. കെ. വി. സന്തോഷ്, സാബു കോക്കാട്ട്, അനന്യ എസ്. ബാബുരാജ്, ഹൃദ്യ രാജേഷ്, എസ്. എം. അഫ്‌സൽ എന്നിവർ നേതൃത്വം നൽകി.