sndp

വൈക്കം :എസ്.എൻ.ഡി.പി യോഗം വടക്കേ ചെമ്മനത്തുകര ശാഖയുടെ കീഴിലുള്ള ബ്രഹ്മ ചൈതന്യ ക്ഷേത്രത്തിലെ പഞ്ചലോഹ പ്രതിഷ്ഠയുടെ 6-ാമതു വാർഷികം ആഘോഷിച്ചു.

ഗണപതി ഹോമം, മഹാഗുരുപൂജ, വിദ്യാ രാജഗോപാല മന്ത്രാർച്ചന, സ്വയമേവ അഷ്ടോത്തര അർച്ചന, കലശ പൂജ, നാരായണീയ പാരായണം, താലപ്പൊലി, മഹാപ്രസാദമൂട്ട് എന്നിവ നടത്തി.

ക്ഷേത്രം തന്ത്രി സുരേഷ് തന്ത്രികൾ മുഖ്യ കാർമികത്വം വഹിച്ചു. മേൽശാന്തി ഷിബു ശാന്തികൾ, കണ്ണൻ ശാന്തി എന്നിവർ സഹ കാർമികത്വം വഹിച്ചു. ശാഖ പ്രസിഡന്റ്‌ അനിരുദ്ധൻ തെക്കേമട്ടായിക്കൽ, സെക്രട്ടറി ബ്രിജിലാൽ വൈസ് പ്രെസിഡന്റ് പ്രസന്നലാൽ തുടങ്ങിയവർ നേതൃത്വം നൽകി.