sndp

ടി. വി. പുരം: എസ്. എൻ. ഡി. പിയോഗം കണ്ണുകെട്ടുശ്ശേരി ശാഖാ മോഴിക്കോട് ശ്രീകുമാരമംഗലപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിർമ്മിക്കുന്ന പ്രാർത്ഥനാലയത്തിന്റെ ശിലാസ്ഥാപനം യൂണിയൻ പ്രസിഡന്റ് പി. വി.ബിനേഷ് നിർവഹിച്ചു. ക്ഷേത്രം തന്ത്രി ഹംസാനന്ദൻ, ലാലൻ തന്ത്രി എന്നിവർ കാർമ്മികരായി. പ്രസിഡന്റ് പി. വി. റോയി, സെക്രട്ടറി സലിൻ കുമാർ, യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ പി. പി. സന്തോഷ്, രാജു കൊച്ചുകൊല്ലേരിൽ, കുഞ്ഞുമോൻ തോപ്പിൽ, കെ. എസ്. സലിൻ കുമാർ, വി. ടി. ഗോപാലകൃഷ്ണൻ, ജ്യോതിഷ്, പ്രവീൺ, അനുമോദ്, റജി, ജയരാജ്, ഷിബു, ബൈജു എന്നിവർ നേതൃത്വം നൽകി.