പ്രാക്ടിക്കൽ
ബി.എ ഒന്നാം സെമസ്റ്റർ ഭരതനാട്യം, മോഹിനിയാട്ടം സി.ബി.സി.എസ്. (2018 അഡ്മിഷൻ റഗുലർ /2017 അഡ്മിഷൻ റീ അപ്പിയറൻസ്), സി.ബി.സി.എസ്.എസ്. (2013-16 അഡ്മിഷൻ റീ അപ്പിയറൻസ്/സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷകൾ 18 മുതൽ 20 വരെ ആർ.എൽ.വി കോളേജിൽ നടക്കും.
ഒന്നാം സെമസ്റ്റർ എം.എസ്‌സി ബയോകെമിസ്ട്രി (സി.എസ്.എസ് റഗുലർ/സപ്ലിമെന്ററി) ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ 21 മുതൽ അതത് കോളേജുകളിൽ നടക്കും.
പരീക്ഷഫലം
മൂന്നാം സെമസ്റ്റർ എം.എസ്‌സി ഫൈറ്റോ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും 22 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ മാസ്റ്റർ ഒഫ് സയൻസ് മെഡിക്കൽ ബയോകെമിസ്ട്രി (നോൺ സി.എസ്.എസ്. റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് 22 വരെ അപേക്ഷിക്കാം.