ഈരാറ്റുപേട്ട; ജാക്ഫ്രൂട്ട് അസോസിയേഷൻ, മലബാർ മാവ് കർഷകസമിതി എന്നിവയുടെ നേതൃത്വത്തിൽ വടക്കേക്കരയിൽ ആരംഭിച്ച ചക്ക മഹോത്സവം പി.സി ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജാക്ഫ്രൂട്ട് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് റെജി തോമസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ഉപാദ്ധ്യക്ഷ ബൾക്കീസ് നവാസ്, പി.എച്ച് ഹസീബ്, ഷീജാ റെജി, യു.എസ് നിസാർ എന്നിവർ പ്രസംഗിച്ചു. ചക്ക ഉപയോഗിച്ചുള്ള വിവിധ ഉൽപ്പന്നങ്ങൾ പ്രദർശനത്തിലുണ്ട്. രാവിലെ 10മുതൽ രാത്രി 10 വരെ നടക്കുന്ന പ്രദർശനം 28ന് സമാപിക്കും.