remote-control

വൈക്കം : ടി.വി കാണുന്നതിനെചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭർത്തൃസഹോദരന്റെ നിലവിളക്കുകൊണ്ടുള്ള അടിയേറ്റ് ഉദയനാപുരം അക്കരപ്പാടം മുപ്പതിൽ രജികുമാറിന്റെ ഭാര്യ അഞ്ജു (28) ന് പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. കസേരയിൽ ഇരുന്ന് കാലുയർത്തി വച്ച് ടി.വി കാണുന്നതിനെ ചോദ്യം ചെയ്ത ഭർത്തൃസഹോദരൻ ബൈജു (46) കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന നിലവിളക്കെടുത്ത് തലയ്ക്കടിച്ചെന്നാണ് പരാതി. നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കളും സമീപവാസികളുമാണ് രക്തത്തിൽ കുളിച്ച് കിടന്ന യുവതിയെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബൈജുവിന്റെ പേരിൽ പൊലീസ് വധശ്രമത്തിന് കേസെടുത്തു. വൈക്കത്ത് കോഴിക്കടയിൽ ജോലി ചെയ്യുന്ന ഇയാൾ സംഭവത്തിനു ശേഷം ഒളിവിലാണ്.