tharakllideel

തലയോലപ്പറമ്പ് : സംസ്ഥാന സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിയുടെ ഭാഗമായി തലയോലപ്പറമ്പ് ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് നിർമ്മിച്ച് നൽകുന്ന വീടിന് തറക്കല്ലിട്ടു. പ്രളയത്തിൽ വീട് പൂർണ്ണമായും തകർന്ന കോരിക്കൽ കരിയത്തറയിൽ ഭാമ ബാഹുലേയനാണ് വീട് നിർമ്മിച്ച് നൽകുന്നത്. സഹകരണവീടിന്റെ തറക്കല്ലിടീൽ ചടങ്ങ് ബാങ്ക് പ്രസിഡന്റ് പി.വി.കുര്യൻ പ്ലാക്കോട്ടയിൽ നിർവ്വഹിച്ചു. ബാങ്ക് ഭരണസമിതി അംഗങ്ങളായ സോഫി ജോസഫ്,വിജയമ്മ ബാബു, വൈക്കം അർബൻ ബാങ്ക് വൈസ് ചെയർമാൻ മോഹൻ.ഡി. ബാബു ,ഫാർമേഴ്സ് ബാങ്ക് മാനേജിംഗ്‌ ഡയറക്ടർ ടി.ആർ.സുനിൽ, ജീവനക്കാരായ പി.ജി.ഷാജിമോൻ, ജോസ് ജെയിംസ്, എം.യു.വർഗീസ്, നോബിൾമാത്യൂ തുടങ്ങിയവർ പങ്കെടുത്തു.