വൈവാവോസി 27 ന്
2016-17 ബാച്ച് എം.ഫിൽ (പൊളിറ്റിക്‌സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്) പരീക്ഷയുടെ വൈവാവോസി 27 ന് രാവിലെ 10ന് സ്‌കൂൾ ഒഫ് ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്‌സിൽ നടക്കും. വിദ്യാർത്ഥികൾ ഡിസർട്ടേഷനുകൾ 25 ന് മുമ്പായി സമർപ്പിക്കണം.
ഡിപ്ലോമ കോഴ്‌സ് പ്രവേശനം
ഡിപ്പാർട്ട്‌മെന്റ് ഒഫ് ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ നടത്തുന്ന ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്രവേശനം നേടാം. ഡിപ്ലോമ ഇൻ യോഗിക് സയൻസ് കോഴ്‌സിലേക്കുള്ള പ്രവേശനം 15 ന് രാവിലെ 10 ന് നടക്കും. യോഗ്യത: പ്ലസ്ടു/പ്രീഡിഗ്രി ജയം, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ യോഗിക് സയൻസ് ജയം. ഡിപ്ലോമ ഇൻ ഓർഗാനിക് ഫാമിംഗ് കോഴ്‌സിലേക്കുള്ള പ്രവേശനം 19ന് നടക്കും. യോഗ്യത: പ്ലസ്ടു/പ്രീഡിഗ്രി ജയം, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഓർഗാനിക് ഫാമിംഗ് ജയം.