പാലാ : ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ ഉപാദ്ധ്യക്ഷനും മീനച്ചിൽ ഹിന്ദുമഹാസംഗമത്തിന്റെ ആരംഭം മുതലുള്ള സംഘാടകരിൽ പ്രമുഖനുമായ മുരിക്കുംപുഴ പാലിയക്കുന്നേൽ ഡോ.എസ്.സുകുമാരൻ നായർ (82) നിര്യാതനായി. ശബരിമല കർമ്മസമിതി മീനച്ചിൽ താലൂക്ക് ഭാരവാഹി, മീനച്ചിൽ ഫൈൻ ആർട്‌സ് സൊസൈറ്റി പ്രസിഡന്റ്, മുരിക്കുംപുഴ റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്, റസിഡന്റ്‌സ് അപ്പക്‌സ് കമ്മിറ്റി വൈസ് പ്രസിഡന്റ്, മീനച്ചിലാർ പുനർജ്ജനി ഉപാദ്ധ്യക്ഷൻ, സഫലം 55 പ്ലസ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. കർഷക മോർച്ച ജില്ലാ സെക്രട്ടറി, ബി.ജെ.പി പാലാ മണ്ഡലം സെക്രട്ടറി, മുരിക്കുംപുഴ ദേവീവിലാസം എൻ.എസ്.എസ കരയോഗം പ്രസിഡന്റ്, ളാലം മഹാദേവ ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ്, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോമിയോപ്പതി കേരള ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : ലളിത മൂവാറ്റുപുഴ കടാതി പൊന്താങ്കുഴിയിൽ കുടുംബാംഗം. മകൾ : പാർവതി (കെ.പി.ബി നിധി ലിമിറ്റഡ് ഈരാറ്റുപേട്ട). സംസ്‌കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.