കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി ഡിവിഷനിൽ കാഞ്ഞിരപ്പള്ളി, എരുമേലി, പാറത്തോട് പഞ്ചായത്തുകളിൽ 82 ലക്ഷം രൂപ മുടക്കി നാല് ചെക്കുഡാമുകളുടെ നിർമാണം തുടങ്ങിയതായി ജില്ലാപഞ്ചായത്ത് അംഗം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ആറാം വാർഡിൽ ആനിത്തോട്ടം മുക്കടവ് ഭാഗത്ത് മേലരുവി തോട്ടിൽ ചെക്ക്ഡാം കം ബ്രിഡ്ജ് നിർമ്മാണത്തിന് 43 ലക്ഷം രൂപയും, 12-ാം വാർഡിൽ കറിപ്ലാവ് കുടിവെള്ള പദ്ധതിക്ക് പടപ്പാടി തോട്ടിൽ ചെക്ക്ഡാം നിർമ്മാണത്തിന് 20 ലക്ഷം രൂപയും എരുമേലി പഞ്ചായത്ത് ഒന്നാം വാർഡിൽ ചേനപ്പാടി പാലത്തിനാൽ പുഴയിൽ ചെക്ക്ഡാം നിർമ്മാണത്തിന് 14 ലക്ഷം രൂപയും, പാറത്തോട് പഞ്ചായത്ത് 16-ാം വാർഡിൽ വണ്ടൻപാറ ശുദ്ധജലവിതരണ പദ്ധതിക്ക് പൊൻമല തോട്ടിൽ ചെക്ക്ഡാം നിർമ്മാണത്തിന് 5 ലക്ഷം രൂപയുമാണ് അനുവദിച്ചത്.