ചങ്ങനാശേരി : തെങ്ങണ ജംഗ്ഷനു സമീപം വട്ടച്ചാപ്പടിയിൽ നിയന്ത്രണംവിട്ട ലോറി വൈദ്യുതി തൂണിൽ ഇടിച്ചുകയറി ഡ്രൈവർ ആലപ്പുഴ സ്വദേശി നിഷാൽ (36) ന് ഗുരുതര പരിക്ക്. പെരുന്തുരുത്തി മണർകാട് ബൈപാസ് റോഡിൽ ഇന്നലെ പുലർച്ചെ 5.30 നായിരുന്നു അപകടം. വട്ടച്ചാപ്പടിയിൽ എതിർദിശയിലെത്തിയ ബൈക്ക് യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ലോറിക്ക് നിയന്ത്രണം നഷ്ടമാകുകയായിരുന്നു. നിഷാലിനെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.