kodiyettu

വൈക്കം : ടി. വി. പുരം എസ്. എൻ. ഡി. പി യോഗം 115 ാം നമ്പർ കണ്ണുകെട്ടുശ്ശേരി ശാഖാ യോഗത്തിന്റെ മോഴിക്കോട് ശ്രീകുമാരമംഗലപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പൂയം ഉത്സവത്തിന് തിങ്കളാഴ്ച വൈകിട്ട് ഹംസാനന്ദൻ തന്ത്റി കൊടിയേ​റ്റി. മഹേഷ് ശാന്തി, ഗിരീഷ് ശാന്തി, മനു ശാന്തി, അനന്തു ശാന്തി, ഷാജി ശാന്തി എന്നിവർ കാർമ്മികത്വം വഹിച്ചു. ഉച്ചയ്ക്ക് മഹാപ്രസാദ ഊട്ടും നടത്തി. ക്ഷേത്രം പ്രസിഡന്റ് പി.വി.റോയി, വൈസ് പ്രസിഡന്റ് കുഞ്ഞുമോൻ തോപ്പിൽ, സെക്രട്ടറി കെ.എസ്. സലിൻ കുമാർ, വി.ടി.ഗോപാലകൃഷ്ണൻ, ജ്യോതിഷ്, അനുമോദ്, പ്രവീൺ, റജി കോണല്ലിൽ, ജയരാജ്, ഷിബു, ബൈജു കാട്ടിൽ എന്നിവർ നേതൃത്വം നൽകി.
18 ന് പൂയം ഉത്സവം ആഘോഷിക്കും. ഉച്ചയ്ക്ക് 1ന് മഹാപ്രസാദ ഊട്ട്, വൈകിട്ട് 5ന് കാഴ്ചശ്രീബലി, വലിയ വിളക്ക്, 7 ന് ആറാട്ട് പുറപ്പാട് തുടർന്ന് ചാ​റ്റുപാണി എന്നിവ നടക്കും.