വൈക്കം : ഇടയാഴം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മകര ഷഷ്ഠിയും കാവടി മഹോത്സവവും ആഘോഷിച്ചു.തൃപ്പക്കുടം മഹാദേവ ക്ഷേത്രത്തിൽ കുംഭങ്ങളിൽ ഭസ്മങ്ങൾ നിറച്ച് മേൽശാന്തി സുരേഷ് ആർ.പോറ്റി പൂജ നടത്തിയ ശേഷം ഇടയാഴം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്ക് കാവടി ഘോഷയാത്ര പുറപ്പെട്ടു.
പാൽക്കാവടിയും, ഭസ്മക്കാവടിയും സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ അഭിഷേകം ചെയ്തു. മയിലാട്ടം ദേവനൃത്തം, എന്നിവയും കാവടി ഘോഷയാത്രയ്ക്ക് ഭംഗി പകർന്നു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ.വെങ്കിടാചലയ്യർ, വി.ടി.അശോകൻ, കെ.സോമൻ, പി.ഐ ജയകുമാർ, സുരേഷ് ചക്കനാട്, ഷിബു, നാരായണൻ, മോഹനൻ എന്നിവർ നേതൃത്വം നൽകി.