mg-uni

പരീക്ഷ തീയതി

മൂന്നാം വർഷ ബി.പി.ടി. (റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ 27ന് ആരംഭിക്കും. പിഴയില്ലാതെ 15 വരെയും 500 രൂപ പിഴയോടെ 16 വരെയും 1000 രൂപ സൂപ്പർഫൈനോടെ 18 വരെയും അപേക്ഷിക്കാം. വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതം (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമെ അടയ്ക്കണം.

മൂന്നാം സെമസ്റ്റർ എം.എസ്‌സി. ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ (2017 അഡ്മിഷൻ റഗുലർ, 2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് 20ന് ആരംഭിക്കും. പിഴയില്ലാതെ 19 വരെയും 500 രൂപ പിഴയോടെ 20 വരെയും 1000 രൂപ സൂപ്പർഫൈനോടെ 22 വരെയും അപേക്ഷിക്കാം.

അഞ്ചും ആറും സെമസ്റ്റർ ബി.എ./ബികോം. (സി.ബി.സി.എസ്.എസ്.പ്രൈവറ്റ് റഗുലർ/സപ്ലിമെന്ററി മാർച്ച് 2019) പരീക്ഷകൾ മാർച്ച് 15ന് ആരംഭിക്കും.

ബി.ടെക് ഒന്നും രണ്ടും സെമസ്റ്റർ (പുതിയ സ്‌കീം 2010 അഡ്മിഷൻ മുതൽ സപ്ലിമെന്ററി/മേഴ്‌സി ചാൻസ്, പഴയ സ്‌കീം 19972009 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾ മാർച്ച് 13നും, നാലാം സെമസ്റ്റർ (പുതിയ സ്‌കീം 2010 അഡ്മിഷൻ മുതൽ സപ്ലിമെന്ററി /മേഴ്‌സി ചാൻസ്) പരീക്ഷകൾ മാർച്ച് 14നും ആരംഭിക്കും.

ആറാം സെമസ്റ്റർ (പുതിയ സ്‌കീം2010 അഡ്മിഷൻ മുതൽ സപ്ലിമെന്ററി /മേഴ്‌സി ചാൻസ്) പരീക്ഷകൾ ഏപ്രിൽ 3ന് ആരംഭിക്കും. എട്ടാം സെമസ്റ്റർ (പഴയ സ്‌കീം 1997-2009 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾ മാർച്ച് 14നും ഏഴാം സെമസ്റ്റർ (പഴയ സ്‌കീം 1997-2009 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾ മാർച്ച് 13നും ആരംഭിക്കും. ആറാം സെമസ്റ്റർ (പഴയ സ്‌കീം 1997-2009 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾ ഏപ്രിൽ 3നും നാലാം സെമസ്റ്റർ (പഴയ സ്‌കീം 1997-2009 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾ മാർച്ച് 14നും ആരംഭിക്കും.

ഒന്നു മുതൽ നാലു വരെ വർഷ ബി.എസ്‌സി. നഴ്‌സിംഗ് (പഴയ സ്‌കീം 2007- 2009 അഡ്മിഷൻ) പരീക്ഷകൾ 28ന് ആരംഭിക്കും.

ഒന്നാം സെമസ്റ്റർ ബി.എ മ്യൂസിക് വോക്കൽ സി.ബി.സി.എസ്. (2018 അഡ്മിഷൻ റഗുലർ /2017 അഡ്മിഷൻ റീഅപ്പിയറൻസ്), സി.ബി.സി.എസ്.എസ് (2013-2016 അഡ്മിഷൻ റീഅപ്പിയറൻസ് /സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 25 മുതൽ മാർച്ച് 1 വരെ ആർ.എൽ.വി. കോളേജിൽ നടക്കും.

രണ്ടാം സെമസ്റ്റർ ബിവോക് (2017 അഡ്മിഷൻ റഗുലർ/2014 അഡ്മിഷൻ മുതൽ സപ്ലിമെന്ററി) ജനുവരി 2019 പരീക്ഷയുടെ പ്രാക്ടിക്കൽ 18ന് മാന്നാനം കെ.ഇ. കോളേജിൽ നടക്കും.

പരീക്ഷ ഫലം

ഒന്നാം വർഷ ബി.എസ്‌സി നഴ്‌സിംഗ് (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 27 വരെ അപേക്ഷിക്കാം.

ബി.ടെക് ഉത്തരക്കടലാസുകൾ എത്തിക്കണം

വിവിധ ബി.ടെക് പരീക്ഷകളുടെ ഉത്തരക്കടലാസുകൾ മൂല്യനിർണയത്തിനായി കോളേജുകളിൽ നിന്നും സർവകലാശാലയിൽ എത്തിക്കണം. സിൽവർ ജൂബിലി പരീക്ഷഭവനിലെ റൂം നമ്പർ 511ൽ 16നകം ഉത്തരക്കടലാസുകൾ നല്‌കണം.

സെനറ്റ് യോഗം

സെനറ്റിന്റെ വാർഷിക യോഗം മാർച്ച് 30ന് രാവിലെ 10ന് സർവകലാശാല സെനറ്റ് ഹാളിൽ നടക്കും. ചോദ്യങ്ങൾ 27നകവും പ്രമേയങ്ങൾ മാർച്ച് 2നകവും രജിസ്ട്രാർക്ക് നൽകണം.