വൈക്കം : ആശ്രമം എൽ.പി സ്കൂളിൾ വിദ്യാർത്ഥികളുടെ പഠനമികവിന്റെ പ്രദർശനം നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു വി.കണ്ണേഴൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അനീഷ് പി.കുമാർ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി.ടി.ജിനീഷ്, പി.ജോസഫ്, സ്റ്റാലിൻ കുമാർ, പി.എസ്.ഫൗസി, കെ.ടി.പ്രതീഷ് കുമാർ, ഹൃദിക രാജേഷ്, കെ.ആർ.സംഗീത, ആൽഫിൻ ജെ.തൂഫാൻ, ആർ.ശിവനന്ദന എന്നിവർ പ്രസംഗിച്ചു.