വൈക്കം : മിനി സിവിൽ സ്റ്റേഷനിൽ ലിഫ്റ്റ് സ്ഥാപിക്കണമെന്ന് ജോയിന്റ് കൗൺസിൽ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾക്കായി ദിവസേന നൂറുകണക്കിനു പേരാണ് ഇവിടെയെത്തുന്നത്. പ്രായമായവർക്കും ശാരീരിക അവശതകൾ അനുഭവിക്കുന്നവരുമാണ് ലിഫ്റ്റില്ലാത്തതിനാൽ കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നതെന്നും സമ്മേളനത്തിൽ അഭിപ്രായമുയർന്നു. വ്യാപാരഭവൻ ആഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം സി.കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എം റെജിമോൻ അദ്ധ്യക്ഷത വഹിച്ചു. പ്രളയകാലത്ത് സ്തുത്യർഹ സേവനം കാഴ്ചവച്ച താലൂക്കിലെ പ്രകൃതിക്ഷോഭ വിഭാഗം ക്ലർക്ക് എ.മിനിക്ക് സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.ആർ രഘുദാസ് ഉപഹാരം നൽകി. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് പ്രകാശ് എൻ.കങ്ങഴ, എ.ജെ അച്ചൻകുഞ്ഞ്, എസ്.പി സുമോദ്, ആർ.സുരേഷ്, എൻ.കെ രതീഷ്‌കുമാർ, ആർ.മനോജ്കുമാർ, കെ.ബി ശോഭന, എം.ജെ ബെന്നിമോൻ, കെ.പി ദേവസ്യ, പി.ജയകൃഷ്ണൻ, ടി.എസ് സുരേഷ് ബാബു, കെ.വി ഉദയൻ, ശ്യാംരാജ്, മനോജ് മുകുന്ദൻ എന്നിവർ പ്രസംഗിച്ചു.