വൈക്കം : എസ്.എൻ.ഡി.പി യോഗം 1184-ാം നമ്പർ ടൗൺ നോർത്ത് ശാഖയിലെ സർവൈശ്വര്യ സമ്പൂർണ ഗുരുപൂജയും വിദ്യാഗോപാല മന്ത്രാർച്ചനയും 17 ന് നടക്കും. ശ്രീനാരായണ പ്രാർത്ഥനാലയത്തിൽ രാവിലെ 9 ന് ഭദ്രദീപപ്രകാശനം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് നിർവഹിക്കും. യൂണിയൻ സെക്രട്ടറി എം.പി.സെൻ ഗുരുദേവസന്ദേശം നൽകും. 10 ന് സമ്പൂർണ ഗുരുപൂജ, 10.30 ന് വൈക്കം ബെന്നി ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ സർവൈശ്വര്യപൂജയും വിദ്യാഗോപാലമന്ത്രാർച്ചനയും. 12 ന് പ്രസാദവിതരണം. തുടർന്ന് പ്രസാദമൂട്ട്.