തലയോലപ്പറമ്പ് : റോഡരികിലെ ഉയർന്ന ടാറിംഗ് കട്ടിംഗ് മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനായി പാകിയ ടൈൽ ദിവസങ്ങൾ കഴിയുന്നതിന് മുൻപെ വെട്ടിപ്പൊളിച്ച് ജലസേചനവകുപ്പ് അധികൃതർ. പള്ളിക്കവല - തലപ്പാറ റോഡിൽ അപകടങ്ങൾ വർദ്ധിച്ചതോടെയാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ കഴിഞ്ഞദിവസം ടൈൽ പാകിയത്. പള്ളിക്കവല ബസ് സ്റ്റോപ്പിന് സമീപം പാകിയ ടൈലാണ് ഇന്നലെ കുത്തിപ്പൊളിച്ചത്. സമ്പൂർണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പുലൈൻ സ്ഥാപിക്കുന്നതിനായാണ് ടൈൽ പൊളിച്ചതെന്നും ഇതിന് പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയുണ്ടെന്നുമാണ് കരാറുകാരൻ പറയുന്നത്.