തലയോലപ്പറമ്പ് : സംസ്ഥാന സർക്കാരിന്റെ കെയർഹോം പദ്ധതി പ്രകാരം വടകര സർവീസ് സഹകരണ ബാങ്ക് വരിക്കാംകുന്ന് പള്ളിപ്പുറത്ത് ജലജാമണിക്ക് നിർമ്മിച്ച് നൽകുന്ന വീടിന്റെ തറക്കല്ലിട്ടു. സഹകരണ അസിസ്റ്റൻ്റ് രജിസ്റ്റാർ എസ്. ജയശ്രീ കല്ലിടീൽ ചടങ്ങ് നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡൻ്റ് ടി.പി സുകുമാരൻ, വാർഡംഗം ലൂക്ക് മാത്യു, സെക്രട്ടറി ടി.പി.ലത, ജോൺ പൂച്ചാക്കാട്ടിൽ, സഹകരണ വകുപ്പ് ഇൻസ്പെക്ടർ ഷീബാമോൾ, എസ്.ശ്രീലേഖ തുടങ്ങിയവർ പങ്കെടുത്തു.