വൈക്കം : മഹാദേവക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവം ഇന്ന് തുടങ്ങും. 26 നാണ് മാശി അഷ്ടമി. 10 ന് ദ്രവ്യകലശം, 6 ന് ഭജൻസ്, 6.30 മുതൽ തിരുവാതിരകളി, 7.30 മുതൽ തുള്ളൽത്രയം. 16 ന് മംഗളവാദ്യം, രാവിലെ 10 ന് ദ്രവ്യകലശം, വൈകിട്ട് 5.30 മുതൽ കീർത്തനാഞ്ജലി, 6.30 മുതൽ നാഗസ്വരകച്ചേരി. 17 ന് രാവിലെ 10 ന് ദ്രവ്യകലശം, വൈകിട്ട് 5.30 മുതൽ മെഗാതിരുവാതിരകളി, 6.30 മുതൽ പഞ്ചവീണകച്ചേരി, 7.30 മുതൽ നൃത്തസന്ധ്യ.
18 ന് വൈകിട്ട് 5.30 മുതൽ സംഗീതസദസ്-ഗാനമാലിക, 7 മുതൽ ഭക്തിഗാനാമൃതം. 19 ന് രാവിലെ 10 ന് ദ്രവ്യകലശം, 6.30 മുതൽ നൃത്തസന്ധ്യ, 7.30 മുതൽ ഉടുക്കുപാട്ട്. 20 ന് രാവിലെ 10ന് ദ്രവ്യകലശം, 6.30 മുതൽ നൃത്തനൃത്ത്യങ്ങൾ. 21 ന് വൈകിട്ട് 5ന് മുത്താരമ്മൻ വിൽപ്പാട്ട്, 6 മുതൽ സംഗീതകച്ചേരി, രാത്രി 7.30 മുതൽ പുല്ലാംകുഴൽ ഫ്യൂഷൻ. 22 ന് വൈകിട്ട് 5.30 മുതൽ സംഗീതകച്ചേരി, രാത്രി 7ന് കഥാപ്രസംഗം. 23 ന് വൈകിട്ട് 5.30 മുതൽ സംഗീതകച്ചേരി, 7 മുതൽ സംഗീതസദസ്. 24 ന് വൈകിട്ട് 5 മുതൽ സംഗീതകച്ചേരി, 6 മുതൽ ഫ്യൂഷൻ കച്ചേരി. 25 ന് വൈകിട്ട് 4 മുതൽ പിന്നൽ തിരുവാതിര, 5 മുതൽ സംഗീതസദസ്, 7 മുതൽ നൃത്താർച്ചന. 26 ന് രാവിലെ 4.30 ന് കുംഭാഷ്ടമി ദർശനം, 6 ന് പഞ്ചരത്ന കീർത്തനാലാപനം, 9 മുതൽ 1 വരെ നാദസ്വരകച്ചേരി, 10 ന് ഏകാദശ രുദ്രഘൃതകലശാഭിഷേകം, വൈകിട്ട് 3 മുതൽ സംഗീതകച്ചേരി, 5 ന് ഓട്ടൻതുള്ളൽ, 6 ന് ഹിന്ദുസ്ഥാനി കച്ചേരി, 8 ന് സംഗീതസദസ്, 11 ന് ഡാൻസ് യക്ഷിക്കാവിലമ്മ, രാത്രി 2 മുതൽ അഷ്ടമി വിളക്ക്, ഉദയനാപുരത്തപ്പന്റെ യാത്രഅയപ്പ്.