പനമറ്റം : എലിക്കുളം ഗ്രാമപഞ്ചായത്തിൽ സുഗന്ധഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് എം.പി.സുമംഗലാദേവി നിർവഹിച്ചു. പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട്ട് അദ്ധ്യക്ഷനായി. പഞ്ചായത്തംഗം സുശീല എബ്രഹാം, കൃഷി ഓഫീസർ നിസ ലത്തീഫ്, അസി.കൃഷി ഓഫീസർമാരായ എം.റെജിമോൻ, എ.ജെ.അലക്‌സ് റോയി, തളിർ പച്ചക്കറി ഉത്പാദകസംഘം പ്രസിഡന്റ് സെബാസ്റ്റ്യൻ വെച്ചൂർ തുടങ്ങിയവർ പ്രസംഗിച്ചു.