cmc-vandi-photo

ചങ്ങനാശ്ശേരി: റെയിൽവേ സ്‌റ്റേഷനു സമീപം ബൈപ്പാസ് റോഡിൽ സ്വകാര്യ വ്യക്തിയുടെ വസ്തുവിൽ നഗരസഭ വാഹനത്തിൽ മാലിന്യം തള്ളാനുള്ള ശ്രമം വാർഡ് കൗൺസിലർ ഷംന സിയാദിന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. വ്യാഴാഴ്ച രാവിലെ ആയിരുന്നു സംഭവം. നാട്ടുകാർ മുനിസിപ്പാലിറ്റി വണ്ടിയുടെ ടയറിന്റെ കാറ്റ് അഴിച്ചു വിട്ടു. സ്ഥലത്ത് ആളുകൾ കൂടി ബഹളം വച്ചതോടെ നഗരസഭ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിലും കൗൺസിലർ അഡ്വ. മാർട്ടിൻ സ്കറിയയും സ്ഥലം ഉടമയും സ്ഥലത്തെത്തി. ഓടയിൽ നിന്നും നീക്കം ചെയ്യുന്ന മണ്ണ് തള്ളുന്നതിന് മാത്രമാണ് സ്ഥലം ഉടമ അനുവാദം നൽകിയതെന്ന് ചെയർമാൻ പറഞ്ഞു. മണ്ണും മാലിന്യവും ഇവിടെ തള്ളിയതുമൂലം പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം വമിച്ചതിനെ തുടർന്നാണ് നാട്ടുകാർ സ്ഥലത്തെത്തിയത്. സ്വകാര്യ വ്യക്തിയുടെ വസ്തു കൃഷി വകുപ്പിന്റെ ഡാറ്റാ ബാങ്കിൽ ഉൾപെട്ടതാണെന്നും മുനിസിപ്പൽ ഉദ്യോഗസഥർ ബോധപൂർവം മണ്ണും മാലിന്യവും തള്ളി ഭൂമി നികത്താനുള്ള നീക്കമാണ് നടത്തുന്നതെന്നും ആരോപണമുണ്ട്.