kottayam

കോട്ടയം: ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ ശരീരത്തിൽ അര കിലോഭാരമുള്ള രണ്ട് ട്രേകൾ വച്ച നഴ്സിനെ അതേ രീതിയിൽ ശരീരത്തിൽ ട്രേ വെച്ച് മൂന്ന് മിനിറ്റ് ബെഡിൽ കിടത്തിയ ഡോക്ടർക്കെതിരെ നഴ്സുമാരുടെ മിന്നൽ പണിമുടക്ക്.

നഴ്സിനെ മാനസികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സുമാർ രാവിലെ എട്ടിനാരംഭിച്ച പണിമുടക്കിൽ രോഗികൾ വലയുന്നു. സർജറി വിഭാഗം മേധാവി ഡോ.ജോൺ എസ് കുര്യനെതിരെയാണ് സമരം. നഴ്സിന്റെ പരാതിയിൽ ഡോ. എ.ശോഭനയുടെ നേതൃത്വത്തിലുള്ള അന്വേഷണകമ്മീഷനെ ആശുപത്രി അധികൃതർ നിയമിച്ചു. രോഗികളും കൂട്ടിരിപ്പുകാരുംഡോക്ടറുടെ നടപടിയെ സ്വാഗതം ചെയ്തു . സമരം നടത്തുന്ന നഴ്സുമാരുടെ സംഘടനകൾക്കെതിരെ രംഗത്തെത്തി.

ഡോക്ടർ പറയുന്നത് ഇങ്ങനെ

നഴ്സ് ചെയ്തത് ഗുരുതരമായ തെറ്റാണ്. പാൻക്രിയാസ് പകുതി മുറിഞ്ഞ് അനങ്ങാൻ പോലും കഴിയാത്ത രോഗിയുടെ ദേഹത്താണ് മരുന്നുകൾ, രക്തത്തിലെ പഞ്ചസാര അളക്കുന്ന ഉപകരണം എന്നിവ സഹിതം . അരകിലോ ഭാരമുള്ള രണ്ട് ട്രേകൾ നഴ്സ് വെച്ചത്. ഒന്ന് കാലിലും മറ്റൊന്ന് തുടയിലുമായിരുന്നു. ട്രേ മറന്നു വെച്ചു പോയ നഴ്സിനെ വിളിച്ചു വരുത്തി ശാസിച്ചിരുന്നു. രോഗി നേരിട്ട ബുദ്ധിമുട്ടും വിഷമവും നഴ്സ് കൂടി മനസിലാക്കാനാണ് മൂന്ന് മിനിറ്റ് ശിക്ഷിച്ചത്. ചെയ്തത് തെറ്റാണെന്ന് തോന്നുന്നില്ല. തെറ്റാണെങ്കിൽ മാപ്പ് നഴ്സിനോട് ക്ഷമ ചോദിക്കാൻ തയ്യാറാണ്.

നഴ്സ് പറയുന്നത്

അത്യാസന്ന നിലയിലുള്ള രോഗിയെ പരിചരിക്കാൻ പെട്ടെന്ന് പോകേണ്ടി വന്നപ്പോൾ ട്രേ മറന്നു. ഭാരം കുറഞ്ഞ സാധനങ്ങളാണ് ട്രേയിൽ ഉണ്ടായിരുന്നത്. ക്ഷമ ചോദിച്ചു കരഞ്ഞു പറഞ്ഞിട്ടും ഡോക്ടർ വഴങ്ങിയില്ല. റൗണ്ട്സ് കഴിയുന്നതു വരെ കട്ടിലിൽ കിടത്തി മാനസികമായി പീഡിപ്പിച്ചു.

മൂന്നു മിനിറ്റി കിടത്തിയെന്ന് ഡോക്ടർ പറയുമ്പോൾ ഒന്നര മണിക്കൂർ കിടത്തിയെന്നാണ് നഴ്സുമാരുടെ ആരോപണം. നഴ്സിനെ മാനസികമായി പീഡിപ്പിച്ചുവെന്നും നടപടി വേണമെന്നും കേരള ഗവൺമെന്റ് നഴ്സസ് അസോസിയേഷൻ ആവശ്യപ്പെടിടു.. നഴ്സിനോട് മോശമായി പെരുമാറിയ സർജറി വിഭാഗം മേധാവി ജോൺസ് കുര്യനെതിരെ കോട്ടയം മെഡിക്കൽ കോളജിലെ നഴ്സിംഗ് സൂപ്രണ്ട് ആശുപത്രി സൂപ്രണ്ടിന് പരാതി .നൽകി. . മെഡിക്കൽ കോളേജിലെ 500 ൽ അധികം നഴ്സുമാർ ഇതിന്റെ പേരിൽ പണിമുടക്കിയത് ആശുപത്രി പ്രവർത്തനത്തെ ബാധിച്ചു .രോഗികൾ വലഞ്ഞു.

. ഇതിന്റെ പേരിൽ ഇനി നാളെ ഡോക്ടർ മാർ പണിമുടക്കുമോ എന്ന ഭീതിയിലാണ് രോഗികൾ . പക്വതയോടെ കാണേണ്ട ഒരു പ്രശ്നം വഷളാക്കി മിന്നൽ പണിമുടക്കിലേക്ക് വലിച്ചിഴച്ച നഴ്സുമാരുടെ നടപടിക്കെതിരെ വിവിധ സന്നദ്ധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.