sndp

വൈക്കം : എസ്.എൻ.ഡി.പി യോഗം 131 ാം നമ്പർ ഉദയനാപുരം പടിഞ്ഞാറെമുറി ശാഖയിലെ വല്യാറ ദേവീക്ഷേത്രത്തിൽ കുംഭപ്പൂര ഉത്സവത്തിന് പറവൂർ രാകേഷ് തന്ത്റിയുടെ മുഖ്യകാർമ്മികത്വത്തിൽ തന്ത്റി പ്രേംജിത്ത് ശർമ്മ കൊടിയേ​റ്റി. മേൽശാന്തി രാമദാസ് ടി.വി.പുരം സഹകാർമ്മികനായി. കൊടിയേ​റ്റ് ചടങ്ങിന് ക്ഷേത്രം പ്രസിഡന്റ് പി.ആർ.സദാനന്ദൻ, സെക്രട്ടറി കെ.രമേശൻ, ബാബു പുളുക്കിയിൽ, പ്രസന്നൻ പുത്തൻപുര, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് എസ്.ജി.ഷൈൻ, സെക്രട്ടറി കെ.ആർ.രതീഷ്, വനിതാസംഘം പ്രസിഡന്റ് ഷീബ ബാബു, സെക്രട്ടറി സീത നീലാംബരൻ, കുടുംബയൂണി​റ്റ് ചെയർമാൻ അജി കാട്ടുകണ്ടത്തിൽ എന്നിവർ നേതൃത്വം നൽകി.