pj-joseph-and-k-m-mani

കോട്ടയം: കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് ഒറ്റ സീറ്റ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫ് സീറ്റ് വിഭജനത്തിൽ അക്കാര്യത്തിൽ ഇനി സംശയമില്ല. ജോസഫ് എന്തെല്ലാം സമ്മർദ്ദം ചെലുത്തിയാലും ആ സീറ്റ് കെ.എം. മാണി വിട്ടുകൊടുക്കുകയുമില്ല. പിളർപ്പു പുത്തരിയല്ലാത്ത പാർട്ടിയെ വീണ്ടും കണ്ടംതുണ്ടമാക്കാതിരിക്കാൻ രണ്ടു സീറ്റ് എന്ന ആവശ്യം യു.ഡി.എഫിൽ ഒന്നുകൂടി മുറുക്കണമെന്ന അഭിപ്രായം മാണി ഗ്രൂപ്പിൽത്തന്നെ ശക്തമാവുകയാണ്.

കോട്ടയം മാത്രമാണ് പാർട്ടിക്കു കിട്ടുന്നതെങ്കിലും അത് ജോസഫിന് അവകാശപ്പെട്ടതാണെന്ന്, താൻ സ്ഥലത്തിലാത്ത സാഹചര്യത്തിൽ മോൻസ് ജോസഫിനെക്കൊണ്ടു പറയിച്ചത് ജോസഫാണെന്ന കാര്യത്തിൽ ആർക്കുമില്ല സംശയം. ജോസ് കെ.മാണി രാജ്യസഭാ എം.പി ആയിരിക്കെ, ലോക്‌സഭയിലേക്കുള്ള ടിക്കറ്റ് ജോസഫിനു കൊടുത്താലുള്ള അപകടം മാണിക്കു നന്നായി അറിയാം.

കേരള യാത്ര കഴിഞ്ഞാൽ സ്ഥാനാർത്ഥി ചർച്ച ആരംഭിക്കുമെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രഖ്യാപനം. 18 ന് യു.ഡി.എഫ് ഉഭയകക്ഷി ചർച്ചയ്ക്കു പിറകേ മാണി ഗ്രൂപ്പ് സ്റ്റിയറിംഗ് കമ്മിറ്റിയും വിളിച്ചിട്ടുണ്ട്. അതിനു മുമ്പ് മുതിർന്ന കോൺഗ്രസ് നേതാക്കളെക്കൊണ്ട് ജോസഫിനെ അനുനയിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നട

ക്കുന്നത്. 'കേരളയാത്രയുടെ സമാപനത്തിൽ നിന്ന് വിട്ടു നിന്നതിൽ രാഷ്ടീയമില്ലെ'ന്ന് ദുബായിലുള്ള ജോസഫിനെക്കൊണ്ടും 'പി.ജെ.ജോസഫിന് അതൃപ്തിയില്ലെന്ന്' ജോസ് കെ മാണിയെക്കൊണ്ടും പ്രസ്താവന ഇറക്കിച്ചതിനു പിന്നിൽ മാണിയുടെ കളിയല്ലാതെ മറ്റൊന്നുമല്ല.

.താത്ക്കാലിക വെടിനിറുത്തൽ ശ്രമം തുടരുമ്പോഴും ലോക് സഭ സീറ്റിനായി ജോസഫ് അരയും തലയും മുറുക്കി കളത്തിലിറങ്ങിയാൽ കേരള കോൺഗ്രസിൽ കാര്യം കുഴയും.