പരീക്ഷ തീയതി
തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജിൽ ബി.എഫ്.എ. പരീക്ഷകൾ മാർച്ച് ആറു മുതൽ ആരംഭിക്കും. പിഴയില്ലാതെ 19 വരെയും 500 രൂപ പിഴയോടെ 20 വരെയും 1000 രൂപ സൂപ്പർഫൈനോടെ 21 വരെയും അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എം.എസ്‌സി ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ (പുതിയ സ്‌കീം 2018 അഡ്മിഷൻ റഗുലർ, 2018ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് ആറു മുതൽ ആരംഭിക്കും. പിഴയില്ലാതെ 18 വരെയും 500 രൂപ പിഴയോടെ 19 വരെയും 1000 രൂപ സൂപ്പർഫൈനോടെ 20 വരെയും അപേക്ഷിക്കാം.
എം.ഫിൽ സംവരണ സീറ്റൊഴിവ്
പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്‌സിൽ 2018-19 എം.ഫിൽ ബാച്ചിലേക്ക് പട്ടികജാതി വിഭാഗത്തിൽ രണ്ട് സീറ്റൊഴിവുണ്ട്. അർഹരായവർ അസൽ രേഖകളുമായി 22ന് വൈകിട്ട് നാലിന് മുമ്പായി സ്‌കൂൾ ഓഫീസിൽ ഹാജരാകണം. ഫോൺ: 04812731043.