വൈക്കം: ഇണ്ടംതുരുത്തിൽ ശ്രീ കാർത്ത്യായനി ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ തന്ത്രി ചെറിയ കൃഷ്ണൻ നമ്പൂതിരി കൊടിയേറ്റി.
മേൽശാന്തി പ്രശാന്ത് നമ്പൂതിരി, ഇണ്ടംതുരുത്തിൽ ഹരിഹരൻ നമ്പൂതിരി, ഇണ്ടംതുരുത്തിൽ വിഷ്ണു നമ്പൂതിരി, വിനോദ് പോറ്റി, പ്രസാദ് ഭട്ടതിരി എന്നിവർ സഹകാർമ്മികരായി. 16 ന് രാവിലെ 8.00 ന് ആറാട്ട്, വൈകിട്ട് 7.00 ന് താലപ്പൊലി, 17 ന് രാവിലെ 8.00 ന് ആറാട്ട്, വൈകിട്ട് 7.30 ന് തിരുവാതിര, 19 ന് രാവിലെ 8.00 ന് ആറാട്ട്, 12.30 ന് കുംഭകുടം വരവ്, വൈകിട്ട് 7.00 ന് പുല്ലാങ്കുഴൽ കച്ചേരി, 8.30 ന് നൃത്തനൃത്ത്യങ്ങൾ, 20 ന് രാവിലെ 5.00 ന് മകം ദർശനം, 8.00 ന് ആറാട്ട്, 11 ന് ഉത്സവബലി ദർശനം, വൈകിട്ട് 7.30 ന് സംഗീതസദസ്സ്, 21 ന് ഉച്ചയ്ക്ക് 12.00 ന് അന്നദാനം, വൈകിട്ട് 6.00 ന് ആറാട്ട് എഴുന്നള്ളിപ്പ്, രാത്രി 11 ന് ആറാട്ട് വരവ്, 1.00 ന് വലിയകാണിക്ക എന്നിവ നടക്കും.