nadakolsavam-photo

ചങ്ങനാശേരി : പ്രൊഫഷണൽ നാടകങ്ങളുടെ മൂന്നു ദിവസത്തെ നാടോത്സവത്തിനു തിരശീലയുർന്നു. സർഗക്ഷേത്ര ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന നാടകോത്സവത്തിനു സിനിമാനടൻ ജയശങ്കർ തിരി തെളിയിച്ചു. കുമാരനാശാന്റെ ഖണ്ഡകാവ്യം നാടകാവിഷ്‌കാരമാക്കിയ കൊല്ലം കാളിദാസ കലാകേന്ദ്രം അവതരിപ്പിച്ച കരുണയായിരുന്നു ഉദ്ഘാടന നാടകം. നാടകരംഗത്ത് ദീർഘകാലം പ്രവർത്തിച്ച സിനിമാ-സീരിയൽ നടി റോസിലിന് കലാരത്‌ന പുരസ്‌കാരം നൽകി ആദരിച്ചു.

നാടകോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് തിരുവനന്തപുരം സംസ്‌കൃതിയുടെ വൈറസ് വൈകിട്ട് 6.45ന് അരങ്ങേറും. ആർട്ടിസ്റ്റ് സുജാതൻ അരങ്ങിനെ ഉണർത്തും.ആർട്ടിസ്റ്റ് ജോയിക്ക് കലാരത്‌ന പുരസ്‌കാരം മുൻസിപ്പൽ വൈസ് ചെയർപേഴ്‌സൺ അംബികാ വിജയൻ സമ്മാനിക്കും.