പരീക്ഷാ ഫലം
എറണാകുളം ഗവ. ലാ കോളേജിൽ നടന്ന പത്താം സെമസ്റ്റർ എൽ.എൽ.ബി (പഞ്ചവത്സരം 2006-2010 അഡ്മിഷൻ സപ്ലിമെന്ററി, 2006ന് മുൻപുള്ള അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 1 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ പി.ജി.സി.എസ്.എസ എം.എസ്‌സി ഹോം സയൻസ് ബ്രാഞ്ച് (എ), (ഡി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 5 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് നോൺ സി.എസ്.എസ് (മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 5 വരെ അപേക്ഷിക്കാം.
ഒന്ന്, രണ്ട് സെമസ്റ്റർ ബി.എൽ.ഐ.എസ്‌സി (സെമസ്റ്റർ ഒഫ് കാമ്പസ് സപ്ലിമെന്ററി / മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 5 വരെ അപേക്ഷിക്കാം.
അവസാന വർഷ എൽ.എൽ.എം (ആനുവൽ സ്‌കീം ഒഫ് കാമ്പസ് സപ്ലിമെന്ററി / മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് 2 വരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബി.വോക് ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ (2016 അഡ്മിഷൻ റഗുലർ / 2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 19ന് ആരംഭിക്കും.
ഒന്നാം സെമസ്റ്റർ ബി.എസ്‌സി ഇലക്‌ട്രോണിക്‌സ്, ബി.എസ്‌സി കമ്പ്യൂട്ടർ മെയിന്റനൻസ് ആൻഡ് ഇലക്‌ട്രോണിക്‌സ് (മോഡൽ III പുതിയ സ്‌കീം 2018 അഡ്മിഷൻ റഗുലർ / 2017 അഡ്മിഷൻ റീഅപ്പിയറൻസ് / സി.ബി.സി.എസ്.എസ് 2013-2016 അഡ്മിഷൻ റീഅപ്പിയറൻസ് / 2013ന് മുമ്പുള്ള അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ 20,21 തീയതികളിൽ നടക്കും.