ചങ്ങനാശ്ശേരി : ഇന്ത്യയുടെ സമാധാനം ഇല്ലാതാക്കി രാജ്യത്തിന്റെ വികസനം തകർക്കുകയാണ് പാകിസ്ഥാന്റെ ലക്ഷ്യമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു . യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് സമ്മേളനവും ശുഹൈബ് അനുസ്മരണവും ചങ്ങനാശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകരാക്രമണങ്ങൾക്കു പിന്നിൽ രാജ്യത്തിന്റെ ഉയർച്ചയിൽ ഭീതി പൂണ്ടവരാണ്.
ഇത്തരം ആക്രമങ്ങൾക്ക് ശക്തമായ തിരിച്ചടികൾ നൽകണമെന്ന കാര്യങ്ങളിൽ കോൺഗ്രസ് രാഷ്ട്രിയം കാണില്ലെന്നും ഭീകരരെ അമർച്ച ചെയ്യാനുള്ള എല്ലാ നടപടികൾക്കും കോൺഗ്രസ് അദ്ധ്യക്ഷൻ പൂർണ്ണ പിന്തുണ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ സി.പി.എം അക്രമം ഉപേക്ഷിച്ച് സമാധാനം ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സോബിച്ചൻ കണ്ണംമ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ചാണ്ടി ഉമ്മൻ, പി.എസ്. രഘുറാം, ജോസി സെബാസ്റ്റ്യൻ, പി.എച്ച് നാസർ, ജോണി ജോസഫ്, ആന്റണി കുന്നുംപുറം, പി.എൻ നൗഷാദ്, സജി ജോസഫ്, തോമസ് അക്കര, പി.എച്ച് ഷാജഹാൻ, ജിൻസൺ മാത്യൂസ്, സിംസൺ വേഷണൽ, പുഷ്പ ലിജോ, ജോബിൻ നെടുംപറമ്പിൽ, രജ്ഞിത്ത് അറയ്ക്കൽ, റിജു ഇബ്രാഹിം, എ.കെ അമ്പിളിക്കുട്ടൻ, മനു മോഹൻകുമാർ, നിധിഷ് കേച്ചേരി,അലക്സ് ഫ്രാൻസിസ്, സജ്ജാദ് എം.എ, ടോണി കുട്ടംപേരൂർ, അജു തെക്കേക്കര, അപ്പു എസ് ആലുങ്കൽ ,മൈജുലാൽ ചാക്കോ, മെൽബിൻ മാത്യു, ബിബിൻ കടന്തോട്, സുരേഷ്‌കുമാർ വാഴപ്പള്ളി, ഡോൺ കരിങ്ങട,സനിഷ് തോമസ്, അജീഷ് ചെമ്പും പുറം, ടോണി മരങ്ങാട്ട്, ജോസ് കെ, ശ്രീകുമാർ തുരുത്തി, ബാബു തോമസ്, ബാബു കുര്യത്ര, ബിജു പുല്ലുകാട്, സിയാദ് അബ്ദുറഹ്മാൻ, ജോമോൻ കുളങ്ങര, പി.എച്ച് അഷറഫ്,രാഹുൽ ചങ്ങനശ്ശേരി എന്നിവർ പ്രസംഗിച്ചു.