accidant-photo

ചങ്ങനാശേരി: വാഴൂർ റോഡിൽ പെരുമ്പനച്ചിയിൽ കെ.എസ്.ആർ.ടി.സി ബസ് ടോറസിനു പിന്നിലിടിച്ച്
രണ്ടുപേർക്ക് പരിക്കേറ്റു. ബസിന്റെ മുൻഭാഗത്ത് യാത്ര ചെയ്ത ഒരു ഇതര സംസ്ഥാന തൊഴിലാളിക്കും ഒരു കുട്ടിക്കുമാണ് പരിക്കേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു അപകടം. റോഡിനു കുറുകെ വട്ടം വച്ച കാറിൽ ഇടിക്കാതിരിക്കാൻ ലോറി പെട്ടെന്ന് നിറുത്തിയപ്പോൾ കെ.എസ്.ആർ.ടി.സി ബസ് ടോറസിന് പിന്നിൽ ഇടിക്കുകയായിരുന്നു.

ചങ്ങനാശേരിയിൽ നിന്നും കുമളി ഭാഗത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഇതേ ദിശയിൽ ടോറസും മുന്നോട്ടുപോവുകയായിരുന്നു. പരിക്കേറ്റ യാത്രക്കാരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃക്കൊടിത്താനം പൊലീസ് മേൽനടപടി സ്വീകരിച്ചു.