narendra-modi

കോട്ടയം: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ജില്ലയിലെ 1,74130 കർഷകർക്ക് ലഭിക്കും. രണ്ട് ഹെക്ടർ വരെ (അഞ്ച് ഏക്കർ) കൃഷിഭൂമിയുള്ളവർക്കാണ് പ്രതിവർഷം ആറായിരം രൂപ കാർഷിക സഹായ നിധിയായി കേന്ദ്രസർക്കാർ നൽകുന്നത്.

2000 രൂപ വീതം മൂന്ന് ഗഡുക്കളായി കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് നിക്ഷേപിക്കുകയാണ് ചെയ്യുക. മറ്റ് സംസ്ഥാനങ്ങളിൽ ആദ്യ ഗഡു ഇതിനകം ലഭിച്ചെങ്കിലും കേരളം മുഖം തിരിച്ചു നിൽക്കുകയായിരുന്നു. ആക്ഷേപം ഉയർന്നതോടെ പദ്ധതി നടപ്പാക്കാനുള്ള നിർദേശം ഉദ്യോഗസ്ഥർക്ക് നൽകുകയായിരുന്നു. 18,000 കർഷകർ മാത്രമാണ് സ്ഥലം സംബന്ധിച്ച് കൃഷി വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ബാക്കിയുള്ളവർ രജിസ്ട്രേഷൻ പൂർത്തിയാക്കണം. അപേക്ഷ സ്വീകരിച്ചുകൊണ്ടുള്ള അറിയിപ്പ് എല്ലാ കർഷകർക്കും നൽകാൻ കൃഷി ഭവനുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

 അപേക്ഷിക്കേണ്ടത്

അഞ്ച് ഏക്കറിൽ താഴെ കൃഷിഭൂമിയുള്ള കർഷകർ ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുമായി അതത് കൃഷി ഭവനുകളിൽ ബന്ധപ്പെടണം

കൃഷി ഭൂമിയുടെ ഉപയോഗം

(ഹെക്ടറിൽ)


റബർ: 113830,
നെൽകൃഷി: 21410
കരിമ്പ്: 11
പന: 269
കുരുമുളക് : 3336
ഇഞ്ചി : 110
മഞ്ഞൾ : 93
ഏലം : 200
ചക്ക: 3946
മാങ്ങ : 2606
വാഴ : 2521
പൈനാപ്പിൾ : 1134
കപ്പ : 5957
തേങ്ങ : 28209
കൊക്കോ: 947
തേയില : 1979,
പ്ലാന്റേഷൻ : 2642