തലയോലപ്പറമ്പ് : എസ.്എൻ.ഡി.പി യോഗം 648ാം നമ്പർ മറവൻതുരുത്ത് ശാഖയിലെ വയൽവാരം കുടുംബയൂണിറ്റിന്റെ പതിനൊന്നാമത് വാർഷികവും കുടുംബസംഗമവും നടത്തി. രാജൻ ഇലവും പറമ്പിലിന്റെ വസതിയിൽ നടന്ന പരിപാടി വൈക്കം യൂണിയൻ വൈസ് പ്രസിഡന്റ് കെ.ടി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ടി.ഷാപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. വൈക്കം മുരളി പ്രഭാഷണം നടത്തി. പി.പി സന്തോഷ്, ശാഖാ സെക്രട്ടറി എം.പി മണിയപ്പൻ, വൈസ് പ്രസിഡന്റ് ഷാജി കാട്ടിത്തറ, വനിതാസംഘം സെക്രട്ടറി പ്രീജ രാജേഷ് , യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് സജി, അശ്വതി രമൺ തുടങ്ങിയവർ പ്രസംഗിച്ചു. കുടുംബയൂണിറ്റ് ചെയർമാൻ ജിനചന്ദ്രൻ പറക്കാട്ട് സ്വാഗതവും ,കൺവീനർ ജയ ദിലീപ് നന്ദിയും പറഞ്ഞു.