പാലാ: കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ എൻ. ഡി.എ. സ്ഥാനാർത്ഥി താനാണെന്ന് കേരള കോൺഗ്രസ് നേതാവ് പി.സി. തോമസ്. ഇക്കാര്യം വ്യക്തമാക്കി വോട്ടഭ്യർത്ഥനയും തുടങ്ങി. എൻ .ഡി.എ യുടെ സ്ഥാനാർത്ഥി പ്രഖ്യാപനം വരും മുമ്പേയാണ് ഘടക കക്ഷി നേതാവായ പി.സി.തോമസിന്റെ ഒരുമുഴം നീട്ടിയേറ്.

ഇന്നലെ മീനച്ചിൽ താലൂക്ക് എൻ.എസ്.എസ്. യൂണിയൻ ഒാഫീസിൽ ബി.ജെ.പി. നേതാവും പാലാ നഗരസഭാ കൗൺസിലറുമായ ബിനു പുളിക്കക്കണ്ടത്തിനൊപ്പം പി.സി. തോമസ് വോട്ടു തേടാനെത്തി. കഴിഞ്ഞ ദിവസം എൻ.എസ്.എസ്. ജനറൽ സെക്രട്ടറി സുകുമാരൻ നായരെയും തോമസ് സന്ദർശിച്ചിരുന്നു.