ഇളമ്പള്ളി: ഇളങ്ങുളം രംഗശ്രീ കഥകളിക്ലബിന്റെ 23ാമത് പകലരങ്ങ് ഇളമ്പള്ളി ധർമശാസ്താക്ഷേത്രത്തിലെ ഉത്സവവേദിയിലരങ്ങേറി. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്കായിരുന്നു നിറഞ്ഞ കിർമീരവധം കഥകളി നടന്നത്. ഉത്തരഭാഗം കരിവട്ടം മുതൽ അരങ്ങിലവതരിപ്പിച്ചു. കഥകളി ക്ലബ് പ്രസിഡന്റ് മീനടം ഉണ്ണികൃഷ്ണൻ കഥാഖ്യാനം നടത്തി. ചമയമൊരുക്കിയത് കിടങ്ങൂർ നളനുണ്ണി സ്മാരക കലാകേന്ദ്രമാണ്.
കോട്ടയ്ക്കൽ ദേവദാസ്, പീശപ്പള്ളി രാജീവൻ, കലാകേന്ദ്രം മുരളീധരൻ നമ്പൂതിരി, ഫാക്ട് മോഹനൻ, ആനിക്കാട് കണ്ണൻ, കലാമണ്ഡലം ആദിത്യൻ, ഇളങ്ങുളം ശശി, അരുണാലയം ഷാജി എന്നിവരാണ് വേഷമിട്ടത്. കോട്ടയ്ക്കൽ മധു, കലാനിലയം രാജീവൻ, കലാനിലയം സഞ്ജയൻ, കുറൂർ വാസുദേവൻ നമ്പൂതിരി, കലാമണ്ഡലം ശ്രീവിൻ, കലാനിലയം ഓമനക്കുട്ടൻ, കലാമണ്ഡലം രാകേഷ്, കലാമണ്ഡലം സുധീഷ് എന്നിവരായിരുന്നു പിന്നണിയിൽ.