ചങ്ങനാശേരി: സർഗക്ഷേത്ര ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന മൂന്നു ദിനം നീണ്ടുനിന്ന നാടകോത്സവം സമാപിച്ചു. സമാപനദിവസം ചങ്ങനാശേരി അണിയറയുടെ നോക്കുകുത്തി അരങ്ങേറി. സമാപന സമ്മേളനം മുനിസിപ്പൽ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. സർഗക്ഷേത്ര ഫൈൻ ആർട്‌സ് സൊസൈറ്റി ചെയർമാൻ വി.ജെ. ലാലി അദ്ധ്യക്ഷത വഹിച്ചു. വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വർഗീസ് ആന്റണി മുഖ്യാതിഥിയായിരുന്നു. ഡയറക്ടർ ഫാ. അലക്‌സ് പ്രായിക്കളം, .റോയി തോമസ്, ജോസ് പി. ജേക്കബ്, സോജൻ പ്ലാമ്പറമ്പിൽ, ടെസി സെബാസ്റ്റ്യൻ എന്നിവര്‍ പ്രസംഗിച്ചു.ലീലാമ്മ ചെത്തിപ്പുഴയ്ക്ക് നാടകരത്‌ന പുരസ്‌കാരം നൽകി. എസ്.പ്രേമചന്ദ്രൻ, ജിജി ജോർജ്, ജോയിച്ചൻ ഓവേലിൽ, ജോൺ പാലത്തിങ്കൽ, സെബാസ്റ്റ്യൻ വർഗീസ്, ജിജി ഫ്രാൻസ്, ജോർജ് കല്ലറയ്ക്കൽ, പനാമ ജോസ്, രാജു ജോർജ്, ജോസ് ജോൺസ്, റൈറ്റി മനു, കെ.ജെ. ജയിംസ്, പി.ജെ. ജയിംസ് എന്നിവർ നേതൃത്വം നൽകി. മിനി വസന്തൻ രചിച്ച കവിതാസമാഹാരം 'തെളിനീർ' ചടങ്ങിൽ പ്രകാശനം ചെയ്തു. സർഗക്ഷേത്ര ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ അംഗത്വ പക്ഷാചരണം 28 വരെ നടക്കും. അംഗത്വമെടുക്കുവാൻ താത്പര്യമുള്ളവർ സർഗക്ഷേത്രയുമായി ബന്ധപ്പെടണം. ഫോൺ: 9447271352.