ഞീഴൂർ : എസ്.എൻ.ഡി.പി യോഗം 124 -ാം ശാഖയിൽ കുംഭപ്പൂയ മഹോത്സവവും, വിശ്വഭാരതി എസ്.എൻ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ വാർഷികാഘോഷവും ഇന്ന് നടക്കും. രാവിലെ 5.30 ന് പ്രഭാതഭേരി. വൈകിട്ട് 5 ന് ഞീഴൂ‌ർ എസ്.എൻ.ഡി.പി കെട്ടിടാങ്കണത്തിൽ നിന്നു സംയു‌ക്ത താലപ്പൊലി ഘോഷയാത്ര ആരംഭിക്കും. സ്പെഷ്യൽ ഗുരുദേവ രഥം, മയിലാട്ടം, കരകാട്ടം, തെയ്യം, പമ്പമേളം, ചെണ്ടമേളം എന്നിവ അകമ്പടിയേകും. കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് എ.ഡി പ്രസാദ് ആരിശേരി ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ ഉത്സവ സന്ദേശം നൽകും. വൈകിട്ട് 6.30ന് ഗുരുമന്ദിരത്തിൽ ഘോഷയാത്രയ്ക്ക് വരവേല്പ് നൽകും. 7ന് ദീപാരാധന, ഗുരുപൂജ, പുഷ്‌പാഞ്ജലി. 8 ന് സംഗീത സദസ്. 8.30 ന് ദേവസേനാപതി ഡ്രാമാസ്‌കോപ്പ് ബാലെ.