തലയോലപ്പറമ്പ് : ബ്രഹ്മപുരം മാത്താനം ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് കുമരകം എം.എൻ.ഗോപാലൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. തുടർന്ന് സംഗീതാർച്ചന, നാടൻ പാട്ടുകളും ദൃശ്യ ആവിഷ്‌ക്കരണവും നടന്നു. ഇന്ന് രാത്രി 8ന് ഓട്ടൻതുള്ളൽ, നാളെ വൈകിട്ട് 7ന് ഭരതനാട്യം, 7.30 ന് ശാസ്ത്രീയ സംഗീതം. 20ന് വൈകിട്ട് 5ന് കുംഭകുടം 7 ന് കലാസന്ധ്യ, 21 ന് വൈകിട്ട് 4ന് വിളക്ക്പൂജ, 7 ന് ഗുരുസ്തവം പ്രത്യേ പരിപാടി. 7.30ന് ദേശതാലപ്പൊലി. 22ന് രാവിലെ 9ന് പൊങ്കാല തുടർന്ന് പൊങ്കാല നിവേദ്യം, ഉച്ചയ്ക്ക് 12.30ന് പൊങ്കാല സദ്യ, വൈകിട്ട് 8ന് നാടകം 23ന് രാവിലെ 9ന് പൂരമിടി, ഉച്ചയ്ക്ക് 1ന് ആറാട്ട് സദ്യ, വൈകിട്ട് 7ന് ആറാട്ട് എഴുന്നള്ളത്ത്, തുടർന്ന് എതിരേല്പ്, വലിയകാണിക്ക, കൊടിയിറക്ക്